
സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്തുമസ്-ന്യൂഇയർ ബമ്പർ ടിക്കറ്റിന്റെ ജില്ലാ തല ടിക്കറ്റ് പ്രകാശനം ടി ജെ വിനോദ് എംഎൽഎ നിർവ്വഹിക്കുന്നു .സഞ്ജീവ് കെ വിശ്വനാഥ്, പി എസ് സിജു, കൗൺസിലർ കെ വി പി കൃഷ്ണകുമാർ, ജെയിംസ് അധികാരം, ബേബി തോമസ്, ഷാജി ഇടപ്പള്ളി, ജോർജ് കോട്ടൂർ എന്നിവർ സമീപം
കൊച്ചി : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്തുമസ്-ന്യൂഇയർ ബമ്പർ ഭാഗ്യക്കുറിയുടെ എറണാകുളം ജില്ലാ തല ടിക്കറ്റ് പ്രകാശനം ടി ജെ വിനോദ് എംഎൽഎ നിർവ്വഹിച്ചു. എറണാകുളം ജില്ലാ ഭാഗ്യക്കുറി കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ അസി.ജില്ലാ ഭാഗ്യക്കുറി ഓഫീസർ സഞ്ജീവ്.കെ.വിശ്വനാഥ് അധ്യക്ഷത വഹിച്ചു. ഡിവിഷൻ കൗൺസിലർ കെ വി പി കൃഷ്ണകുമാർ, ട്രേഡ് യൂണിയൻ പ്രതിനിധികളായ ബേബി തോമസ്, ജെയിംസ് അധികാരം, ഷാജി ഇടപ്പള്ളി, ജോർജ്ജ് കോട്ടൂർ ,ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ സിജു പി.എസ്, അസി.ജില്ലാ ഭാഗ്യക്കുറി ഓഫീസർ റോഷൻ എം വൈ എന്നിവർ പ്രസംഗിച്ചു. 25 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന ക്രിസ്തുമസ്-ന്യൂഇയർ ബമ്പർ ഭാഗ്യക്കുറിയിൽ ഇത്തവണ ആകെ 7,66,992 സമ്മാനങ്ങളുണ്ട്. 450 രൂപയാണ് ടിക്കറ്റ് വില. ടിക്കറ്റ് വിൽപ്പന ശനി മുതൽ ആരംഭിക്കും. 2027 ഫെബ്രുവരി 1-നാണ് നറുക്കെടുപ്പ്. 1 കോടി രൂപ വീതം 24 പേർക്ക് രണ്ടാം സമ്മാനവും 10 ലക്ഷം രൂപ വീതം 24 പേർക്ക് മൂന്നാം സമ്മാനവും നൽകും. 5 ലക്ഷം രൂപ വീതം 24 പേർക്ക് നാലാം സമ്മാനവും 1 ലക്ഷം രൂപ വീതം 108 പേർക്ക് അഞ്ചാം സമ്മാനവും ലഭിക്കും. 5000 രൂപ മുതൽ 500 രൂപ വരെയുള്ള മറ്റു സമ്മാനങ്ങൾക്കു പുറമേ 11 പേർക്ക് 1 ലക്ഷം രൂപ വീതം സമാശ്വാസ സമ്മാനവും നൽകുന്നുണ്ട്.
Photo Courtesy - Google










